Atma as Guru (Malayalam)

This entry is part 4 of 10 in the series Guru Series Malayalam
< 1 minute read

ഗുരുവായി ആത്മാവ്

പൂജ്യപദ് പുരി ശങ്കരാചാര്യജി (മഹാരാജാജി എന്നറിയപ്പെടുന്നു) പറയുന്നത് നമ്മുടെ ഗുരുവായി ആത്മാവ് ഉണ്ടാവുക സാധ്യമല്ല എന്നാണ്.

നമുക്ക് ആത്മാവിനെക്കുറിച്ച് ഒരു അറിവും ഇല്ലെങ്കിൽ, അതിനെ എങ്ങനെ നമ്മുടെ ഗുരുവായി കണക്കാക്കും? നമ്മുടെ ഗുരുവിലേക്ക് എത്തുന്നതിൽ നിന്ന് നമ്മെ തടയുന്നത് ഈ അഹം മാത്രമാണ്.

ഒരു ഗുരുവില്ലാതെ നമുക്ക് ഭഗവാനെ പ്രാപിക്കാമെന്ന് സങ്കൽപ്പിക്കുന്നത് അഹംഭാവത്തിന്റെ ഫലമാണ്. ഒരു ആധുനിക അറിവും ഗുരുവില്ലാതെ ലഭിക്കില്ല, പിന്നെ എങ്ങനെയാണ് ഗുരുവില്ലാതെ ത്രിലോകങ്ങളെ മറികടക്കുന്നതിനെക്കുറിച്ച് പഠിക്കാൻ കഴിയുക?

തങ്ങൾ നല്ലവരും കഴിവുറ്റവരുമാണെന്ന് അവകാശപ്പെടുന്നവർ, കലിയുഗത്തിൽ ഒരു ഗുരുവിനെ കണ്ടെത്തുമോ എന്ന് സംശയിക്കുന്നവർ, തങ്ങൾ വിചാരിക്കുന്നത്ര നല്ലവരാണെങ്കിൽ തങ്ങൾക്കും ഒരു ഗുരു ലഭിക്കുമെന്ന് പഠിക്കണം.

ആത്മാവിനെ കുറിച്ച് ഒന്നുമറിയാതെ എങ്ങനെയാണ് അതിനെ നമ്മുടെ ഗുരു ആക്കുക?

നമ്മെ തിരുത്താനും നമ്മെ നയിക്കാനും കഴിയുന്ന ഒരു ഗുരുവായിരിക്കണം.

മഹാരാജി മഹാനായ ഭരണാധികാരിയുടെ ഉദാഹരണം നൽകുന്നു – രാജ ഭരതൻ, അദ്ദേഹത്തിന്റെ പേരിൽ നമ്മുടെ രാഷ്ട്രത്തിന് ‘ഭാരതം’ എന്ന് നാമകരണം ചെയ്യപ്പെട്ടു, ഭാഗവതത്തിലെ 5  ഉം 11- ഉം ഖണ്ഡങ്ങളെ താഴെ സൂചിപ്പിക്കുന്നു ,

വർഷങ്ങളോളം ഭരിച്ച രാജ ഭരതൻ തന്റെ സിംഹാസനവും കുടുംബവും ഉപേക്ഷിച്ച് തപസ്സിനായി പോയി. കാട്ടിൽ കഴിഞ്ഞിരുന്ന കാലത്ത് അദ്ദേഹം രക്ഷിച്ചു് ഒരു മാൻ കുഞ്ഞിനെ വളർത്തി. അതിനിടയിൽ അയാൾ അതിനോട് ആഴത്തിൽ അടുത്തു. വഴികാട്ടിയായി ഒരു ഗുരു ഉണ്ടായിരുന്നെങ്കിൽ, സ്വന്തം മക്കളെയും കൊച്ചുമക്കളെയും ഉപേക്ഷിച്ച്, ഒരു മാൻകുഞ്ഞിനെ വളർത്തുന്നതിൽ ഏർപ്പെട്ട് ആസക്തി വളർത്തിയാൽ – ഇത് അദ്ദേഹത്തിന്റെ പതനത്തിന് കാരണമാകുമെന്ന് പറയുമായിരുന്നു. ആത്യന്തികമായി അദ്ദേഹത്തിന്റെ ഈ അഗാധമായ അടുപ്പം അദ്ദേഹത്തിന്റെ അടുത്ത ജന്മം ഒരു മാനിന്റെ ജന്മത്തിലേക്ക് നയിച്ചു.

കഴിഞ്ഞ ജന്മത്തിൽ ഗുരുവിൽ നിന്ന് ഉപദേശം സ്വീകരിച്ച്, പരിമിതമായ പ്രാരാബ്ധം പൂർത്തിയാക്കാൻ ഒന്നോ രണ്ടോ തവണ മാത്രം ജന്മമെടുത്ത ചിലർക്ക് ഗുരുവിന്റെ ആവശ്യമില്ല.

ഒരു ഗുരുവില്ലാതെ ഭഗവാനെ പ്രാപിക്കാമെന്ന് വിചാരിച്ചാൽ നാം സ്വയം വിഡ്ഢികളാകുന്നു. നമ്മുടെ അഹമാണ് ഇത്തരം ചിന്തകളിൽ കലാശിക്കുന്നത്.

Series Navigation<< Bhagwan as Guru (Malayalam)A Deceased Person as our Guru (Malayalam) >>
Author:
Subscribe to us!
icon